Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Travancore Devaswom Board

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം: വ​ര​വ്-ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​ന്തി​മ​മാ​യി​ട്ടി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​നു​ള്ള ക​ണ​ക്കു​ക​ൾ വി​വാ​ദ​ത്തി​ലാ​യി​രി​ക്കേ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ര​വ് -ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​ന്തി​മ​മാ​യി​ട്ടി​ല്ലെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്.

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ല​ഭി​ച്ച സ്പോ​ണ്‍​സ​ർ​ഷി​പ്പ് തു​ക മൂ​ന്ന് കോ​ടി രൂ​പ​യാ​ണ്. ഇ​തി​ൽ ധ​ന​ല​ക്ഷ്മി ബാ​ങ്ക് ജി​എ​സ്ടി ഒ​ഴി​കെ ര​ണ്ട് കോ​ടി രൂ​പ​യും കേ​ര​ള ബാ​ങ്ക് ജി​എ​സ്ടി ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ​യും ന​ൽ​കി​യെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

ഇ​തി​നു പു​റ​മെ, അ​ദാ​നി ഗ്രൂ​പ്പ് ഒ​രു കോ​ടി രൂ​പ ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

Kerala

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്: കെ. ​ജ​യ​കു​മാ​റി​നെ​തി​രേ ഹ​ർ​ജി, ന​ൽ​കി​യ​ത് ഐ​എ​എ​സു​കാ​ര​ൻ

കൊ​ല്ലം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യും മെം​ബ​റാ​യും നി​യ​മി​ക്ക​പ്പെ​ട്ട റി​ട്ട. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​ജ​യ​കു​മാ​റി​നെ അ​യോ​ഗ്യ​ൻ എ​ന്നു പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ഐ​എ​എ​സ് ഉ​ദ്യോ​ഗസ്ഥ​നാ​യ ഡോ. ​ബി. അ​ശോ​ക് ഫ​യ​ൽ ചെ​യ്ത കേ​സി​ൽ എ​തി​ർ​ക​ക്ഷി​ക​ളാ​യ കെ.​ജ​യ​കു​മാ​ർ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി, റ​വ​ന്യു (ദേ​വ​സ്വം) സെ​ക്ര​ട്ട​റി, ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പ് സെ​ക്ര​ട്ട​റി, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ ഗ​വ​ണ്മെ​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് 2026 ജ​നു​വ​രി 15ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ജി​ല്ലാ കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച് ഉ​ത്ത​ര​വാ​യി.
തി​രു​വി​താം​കൂ​ർ- കൊ​ച്ചി ഹി​ന്ദു​മ​ത സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ പ്ര​കാ​രം നി​യ​മി​ത​നാ​യ കെ. ​ജ​യ​കു​മാ​ർ നി​യ​മ​ത്തി​ലെ ഏ​ഴ് (മൂ​ന്ന്)​വ​കു​പ്പ് പ്ര​കാ​രം അ​യോ​ഗ്യ​നാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ഡോ ​ബി. അ​ശോ​ക് ഹ​ർ​ജി ബോ​ധി​പ്പി​ച്ച​ത്. ആ ​വ​കു​പ്പ് പ്ര​കാ​രം സ​ർ​ക്കാ​രി​ന്‍റെ ശ​മ്പ​ളം പ​റ്റു​ന്ന പ​ദ​വി വ​ഹി​ക്കു​ന്ന​യാ​ൾ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മോ പ്ര​സി​ഡ​ന്‍റോ ആ​കു​ന്ന​തി​ന് അ​യോ​ഗ്യ​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടു പ​ദ​വി​യോ?

കെ. ​ജ​യ​കു​മാ​ർ നി​ല​വി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ ഗ​വ​ൺ​മെ​ന്‍റ് (ഐ ​എം​ജി) എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ ആ​യി കേ​ര​ള സ​ർ​ക്കാ​ർ നി​യ​മി​ച്ച വ്യ​ക്തി​യാ​ണ്. ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യും പ്ര​സി​ഡ​ന്‍റാ​യും നി​യ​മി​ത​നാ​യ​പ്പോ​ഴും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​പ്പോ​ഴും തു​ട​ർ​ന്ന് ഇ​പ്പോ​ഴും കെ.​ജ​യ​കു​മാ​ർ സ​ർ​ക്കാ​ർ പ​ദ​വി വ​ഹി​ച്ചു ശ​മ്പ​ളം പ​റ്റു​ന്ന തെ​ളി​വു​ക​ൾ നി​ര​ത്തി​യാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.
തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സ്വ​യം​ഭ​ര​ണാ​വ​കാ​ശ​മു​ള്ള (ഓ​ട്ടോ​ണ​മി) സ്ഥാ​പ​ന​മാ​യി വ്യ​വ​സ്ഥ ചെ​യ്ത് അ​ത് ഉ​റ​പ്പാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണ് നി​യ​മ​ത്തി​ലു​ള്ള​ത്. നി​യ​മ​ത്തി​ലെ ഏ​ഴാം വ​കു​പ്പി​ൽ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​കു​ന്ന​വ​ർ​ക്കു​ള്ള വി​വി​ധ അ​യോ​ഗ്യ​ത​ക​ൾ വി​വ​രി​ക്കു​ന്ന​ത് ആ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. നി​യ​മ​സ​ഭ​യി​ലെ ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ളാ​യ എം​എ​ൽ​എ മാ​ർ ദേ​വ​സ്വം അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു വ​ന്നി​രു​ന്ന ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ളാ​യ മ​ന്ത്രി​മാ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നി​ല​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.
മ​ന്ത്രി​സ​ഭ​യി​ലെ ന്യൂ​ന​പ​ക്ഷം മ​ന്ത്രി​മാ​രി​ലേ​ക്ക് ആ ​അ​വ​കാ​ശം എ​ത്തി​ച്ചേ​ർ​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ്വ​ത​ന്ത്ര സ്വ​യം ഭ​ര​ണാ​വ​കാ​ശം ഇ​ല്ലാ​താ​ക്കു​ന്ന നി​യ​മ​ന​മാ​ണ് നി​യ​മ​ത്തി​ൽ അ​യോ​ഗ്യ​ത പ​റ​യു​ന്ന വ്യ​ക്തി​യെ നി​യ​മി​ച്ച​തി​ലൂ​ടെ സം​ഭ​വി​ച്ച​ത്. ഹ​ർ​ജി​ക​ക്ഷി​ക്കു വേ​ണ്ടി അ​ഡ്വ ബോ​റി​സ് പോ​ൾ, അ​ഡ്വ സാ​ജ​ൻ സേ​വ്യ​ർ എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

നി​യ​മ​ക്കു​രു​ക്ക്

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് നി​യ​മ​ന​ത്തി​നെ​തി​രേ ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻത​ന്നെ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​ചി​ത്രം. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ.​ബി. അ​ശോ​കാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ. പ്രതിപക്ഷം പോലും ശ്ലാഘിച്ച ഒരു നിയമനത്തിനെതിരേയാണ് ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥൻ തന്നെ ഹർജി കൊടുത്തത്.

ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്നു ജ​യ​കു​മാ​ർ

അ​തേ​സ​മ​യം, നി​യ​മ​ന​ത്തി​ൽ ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്നാ​ണ് കെ. ​ജ​യ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. താ​ൻ ര​ണ്ടു പ​ദ​വി​യി​ൽ​നി​ന്നു വേ​ത​നം കൈ​പ്പ​റ്റു​ന്നി​ല്ല. ഐ​എം​ജി ചു​മ​ത​ല പ​ക​ര​ക്കാ​ര​ൻ വ​രു​ന്ന​തു മാ​ത്ര​മേ വ​ഹി​ക്കു​ക​യു​ള്ളൂ. ആ ​പ​ദ​വി ഉ​ട​ൻ ഒ​ഴി​യും. ഇ​ക്കാ​ര്യം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ദേ​വ​സ്വം ബോ​ർ​ഡ് അ​ഴി​മ​തി: ആ​ദ്യ സ്ഥാ​ന​ച​ല​നം അ​ഡ്വ. ആ​ർ.​ഗോ​വി​ന്ദ​ന്

ചാ​​​ത്ത​​​ന്നൂ​​​ർ: തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സം ബോ​​​ർ​​​ഡി​​​ൽ ആ​​​ദ്യ​​​മാ​​​യി അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്ന​​​ത് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി​​​രു​​​ന്ന മു​​​ൻ എം​​​എ​​​ൽ​​​എ അ​​​ഡ്വ. ആ​​​ർ.​​​ഗോ​​​വി​​​ന്ദ​​​നെ​​​തി​​​രേയാ​​​യി​​​രു​​​ന്നു.

ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ ഏ​​​റ്റ​​​വും വി​​​ശ്വ​​​സ്ത​​​നാ​​​യ പോ​​​രാ​​​ളി​​​യാ​​​യി​​​രു​​​ന്ന ആ​​​ർ.​​​ഗോ​​​വി​​​ന്ദ​​​ന് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ത്വം അ​​​ന്ന് രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ടി​​​യും വ​​​ന്നു. 1957 ലെ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കു​​​ന്ന​​​ത്തൂ​​​ർ ദ്വ​​​യാം​​​ഗ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നി​​​ന്നും വി​​​ജ​​​യി​​​ച്ച അ​​​ഡ്വ. ആ​​​ർ. ഗോ​​​വി​​​ന്ദ​​​ൻ വി​​​മോ​​​ച​​​ന സ​​​മ​​​ര​​​കാ​​​ല​​​ത്ത് ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​നാ​​​യി​​​രു​​​ന്നു.

ഒ​​​റ്റ അം​​​ഗ​​​ത്തി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ. അ​​​ഡ്വ. ആ​​​ർ.​​​ഗോ​​​വി​​​ന്ദ​​​നെ കൂ​​​റു​​​മാ​​​റ്റാ​​​ൻ പ്ര​​​തി​​​പ​​​ക്ഷം പ​​​തി​​​നെ​​​ട്ട​​​ട​​​വും പ​​​യ​​​റ്റി​​​യെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ച​​​ഞ്ച​​​ല​​​മാ​​​യ പാ​​​ർ​​​ട്ടി​​​ക്കൂ​​​റ് പ്ര​​​ലോ​​​ഭ​​​ന​​​ങ്ങ​​​ളെ​​​യെ​​​ല്ലാം അ​​​തി​​​ജീ​​​വി​​​ച്ചു. പാ​​​ർ​​​ട്ടി​​​യി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ന്നു.

ചാ​​​ത്ത​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ 1967 ലെ ​​​ഐ​​​ക്യ​​​മു​​​ന്ന​​​ണി മ​​​ന്ത്രി​​​സ​​​ഭാ കാ​​​ല​​​ത്ത് തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി നി​​​യോ​​​ഗി​​​ച്ചു. ഒ​​​രു വ​​​ർ​​​ഷം ക​​​ഴി​​​യും മു​​​മ്പേ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നു. പ്ര​​​ശ്നം വ​​​ഷ​​​ളാ​​​കും മു​​​മ്പേ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ഇ​​​ട​​​പെ​​​ട്ട് അം​​​ഗ​​​ത്വം രാ​​​ജി​​​വ​​​യ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മൊ​​​ത്ത് ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ള ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ലെ​​​ത്തി ധ​​​ന​​​സ​​​മ്പാ​​​ദ​​​നം ന​​​ട​​​ത്തി എ​​​ന്ന​​​താ​​​യി​​​രു​​​ന്നു അ​​​ന്ന​​​ത്തെ ആ​​​രോ​​​പ​​​ണം.

Kerala

ഭക്തരെ തോന്നുംപടി കയറ്റിവിടുന്നത് ശരിയല്ല: ശബരിമല തിരക്കിൽ ദേവസ്വത്തെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയിലുണ്ടായ തിരക്കിലും നിയന്ത്രണങ്ങൾ പാളിയതിലും തിരുവിതാംകൂർ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ശബരിമലയിൽ ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമർശിച്ചു.

വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിരക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.

നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സോണായി തിരിക്കണമെന്നും ഇവിടെ എത്ര പേരെ ഉൾകൊള്ളാൻ പറ്റുമെന്ന ശാസ്ത്രീയമായ കണക്ക് വേണം. അത് അനുസരിച്ച് മാത്രമേ ഭക്തരെ കയറ്റിവിടാൻ സാധിക്കുവെന്നും കോടതി പറഞ്ഞു.

തോന്നും പടി ഭക്തരെ കയറ്റിവിടുന്നത് ശരിയല്ല. തിരക്ക് പോലീസിനുമാത്രം നിയന്ത്രിക്കാനാകില്ല. ഇതിന് ഒരു വിദഗ്ധ സംഘം വേണമെന്നും കോടതി ആവശ്യപ്പെട്ടു. ഭക്തർ മണിക്കൂറുകൾ കാത്തുനിൽക്കുന്നത് തെറ്റായ സമീപനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Kerala

മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​ട തു​റ​ന്നു. വൈ​കു​ന്നേ​രം 4.55ന് ​ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു.

ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​രാ​ണ് ദ​ർ​ശ​ന​ത്തി​നാ​യി ന​ട​പ്പ​ന്ത​ലി​ൽ കാ​ത്തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ത്തെ ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി അ​രു​ണ്‍ കു​മാ​ര്‍ ന​മ്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി ടി.​വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യും രാ​ത്രി 10ന് ​ന​ട​അ​ട​ച്ച​ശേ​ഷം പ​തി​നെ​ട്ടാം​പ​ടി ഇ​റ​ങ്ങി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രാ​ണ് സ​ന്നി​ധാ​നം, മാ​ളി​ക​പ്പു​റം ന​ട​ക​ള്‍ തു​റ​ക്കു​ക.

Kerala

കെ. ​ജ​യ​കു​മാ​ർ ദേ​വ​സ്വം ബോ​ർ‍​ഡ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

 തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ‍​ഡി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ ചു​മ​ത​ല​യേ​റ്റു. അം​ഗ​മാ​യി മു​ൻ മ​ന്ത്രി കെ. ​രാ​ജു​വും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് കാ​ലാ​വ​ധി.

ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ. ​ജ​യ​കു​മാ​ർ വി​ര​മി​ച്ച ശേ​ഷം അ​ഞ്ച് വ​ർ​ഷം മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി​രു​ന്നു. നി​ല​വി​ൽ ഐ​എം​ജി ഡ​യ​റ​ക്ട​റാ​യി തു​ട​ര​വെ​യാ​ണ് പു​തി​യ പ​ദ​വി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​എ​സ്. പ്ര​ശാ​ന്തും അം​ഗം എ. ​അ​ജി​കു​മാ​റും വ്യാ​ഴാ​ഴ്ച സ്ഥാ​ന​മൊ​ഴി​ഞ്ഞി​രു​ന്നു.

വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി. മു​ൻ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ​ണ​റു​മാ​യ എ​ൻ. വാ​സു​വും ഉ​ദ്യോ​ഗ​സ്ഥ​രും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ആ​രോ​പ​ണ​ങ്ങ​ളി​ൽ കു​രു​ങ്ങി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് പു​തി​യ സ​മി​തി അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്.

Kerala

കെ. ​ജ​യ​കു​മാ​ര്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ്; ഉ​ത്ത​ര​വി​റ​ക്കി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റാ​യി കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സി​നെ നി​യ​മി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​യ​മ​ന ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

ബോ​ർ​ഡ് മെ​മ്പ​റാ​യി കെ. ​രാ​ജു​വി​നെ നി​യ​മി​ച്ചു​ള്ള ഉ​ത്ത​ര​വും പു​റ​ത്തി​റ​ങ്ങി. മു​ഖ്യ​മ​ന്ത്രി​യാ​ണ് കെ. ​ജ​യ​കു​മാ​റി​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ നി​ല​വി​ലെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തു​ള്‍​പ്പെ​ടെ സം​ശ​യ നി​ഴ​ലി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ജ​യ​കു​മാ​റി​നെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ലെ സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന പ​ദ​വി​ക​ളും ജ​യ​കു​മാ​ര്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​നം കൂ​ടാ​തെ ടൂ​റി​സം സെ​ക്ര​ട്ട​റി, തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍, കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ര​ജി​സ്ട്രാ​ര്‍ തു​ട​ങ്ങി നി​ര​വ​ധി പ​ദ​വി​ക​ള്‍ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വു​മാ​ണ്.

Kerala

കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​കും

തി​രു​വ​ന​ന്ത​പു​രം: കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​കും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങും എ​ന്നാ​ണ് വി​വ​രം.

മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് കെ. ​ജ​യ​കു​മാ​ർ ഐ​എ​എ​സ്. ഇ​ന്നു​ചേ​ര്‍​ന്ന സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ​താ​ണ് തീ​രു​മാ​നം. കെ. ​ജ​യ​കു​മാ​ര്‍ നി​ല​വി​ല്‍ ഐ​എം​ജി ഡ​യ​റ​ക്ട​റാ​ണ്. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ നി​ല​വി​ലെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തു​ള്‍​പ്പെ​ടെ സം​ശ​യ നി​ഴ​ലി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് സി​പി​എ​മ്മി​ന്‍റെ ഈ ​സു​പ്ര​ധാ​ന നീ​ക്കം.

ശ​ബ​രി​മ​ല​യി​ലെ സ്‌​പെ​ഷ്യ​ല്‍ ക​മ്മീ​ഷ​ണ​ര്‍ അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന പ​ദ​വി​ക​ളും ജ​യ​കു​മാ​ര്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ടു​ത്ത പ്ര​സി​ഡ​ന്‍റാ​രെ​ന്ന​തി​ൽ സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ച​ര്‍​ച്ച ചൂ​ടു​പി​ടി​ക്കു​ക​യും ജ​യ​കു​മാ​റി​ന്‍റെ പേ​രി​ലേ​ക്കാ​ണ് നേ​താ​ക്ക​ള്‍ എ​ത്തി​ച്ചേ​ര്‍​ന്ന​തെ​ന്നും സി​പി​എം നേ​താ​ക്ക​ള്‍ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​നം കൂ​ടാ​തെ ടൂ​റി​സം സെ​ക്ര​ട്ട​റി, തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍, കേ​ര​ള സ്റ്റേ​റ്റ് ഫി​ലിം ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി, എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി ര​ജി​സ്ട്രാ​ര്‍ തു​ട​ങ്ങി നി​ര​വ​ധി പ​ദ​വി​ക​ള്‍ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വു​മാ​ണ്.

Kerala

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്. പ്ര​ശാ​ന്ത് തു​ട​രും; കാ​ലാ​വ​ധി നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്. പ്ര​ശാ​ന്ത് തു​ട​രും. കാ​ലാ​വ​ധി ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ടി. ന​വം​ബ​ർ 10 ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ഇ​രി​ക്കെ ആ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ്ര​ശാ​ന്തി​ന്‍റെ രാ​ജി പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴാ​ണ് കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​ന്ന​ത്. കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ണ്ടു​ള്ള ഓ​ർ​ഡി​ന​ൻ​സ് ഉ​ട​ൻ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കും.

അ​തേ​സ​മ​യം സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​പോ​റ്റി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് തി​രി​ച്ചെ​ത്തി​ച്ചു.

Kerala

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് ന​ഷ്ട​മാ​യ സ്വ​ര്‍​ണം തി​രി​കെ പി​ടി​ക്ക​ണം; സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ നി​ന്ന് ന​ഷ്ട​മാ​യ സ്വ​ര്‍​ണം തി​രി​കെ പി​ടി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്. ഹൈ​ക്കോ​ട​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​ർ​ണ വി​ശ്വാ​സ​മാ​ണെ​ന്നും കോ​ട​തി​യെ വി​ശ്വ​സി​ക്കാ​ത്ത​വ​രാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ആ​രോ​പ​ണം ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. കു​റ്റം ചെ​യ്ത​വ​ര്‍ ആ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും പു​ക​മ​റ സൃ​ഷ്ടി​ച്ച് ദേ​വ​സ്വം ബോ​ര്‍​ഡ് ക്ഷേ​ത്ര​ങ്ങ​ളെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്ന നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​ക്കൊ​ണ്ട് തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​യി ദേ​വ​സ്വം ബോ​ര്‍​ഡും കേ​ര​ള സ​ര്‍​ക്കാ​രും മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് നി​ല​വി​ലെ വി​വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന​ത്.

ദ്വാ​ര​പാ​ല​ക പീ​ഠം കാ​ണാ​നി​ല്ല എ​ന്ന വ്യാ​ജ ആ​രോ​പ​ണ​വു​മാ​യി ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി രം​ഗ​ത്ത് വ​ന്ന​ത് കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ്. തു​ട​ര്‍​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ത​ന്നെ ദ്വാ​ര​പാ​ല​ക പീ​ഠ​ങ്ങ​ള്‍ ദേ​വ​സ്വം വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി.

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്പ​ങ്ങ​ളി​ലെ സ്വ​ര്‍​ണ്ണ​പാ​ളി, ശ്രീ​കോ​വി​ലി​ന്റെ ക​ട്ട​ള എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ഗൗ​ര​വ​മു​ള്ള​താ​ണ്. ഇ​ത് ഗൗ​ര​വ​മു​ള്ള​തും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത​തു​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തും ന​ഷ്ട​പ്പെ​ട്ടു​പോ​യ സ്വ​ര്‍​ണ്ണം ക​ണ്ടെ​ത്തി തി​രി​ച്ചു പി​ടി​ക്കേ​ണ്ട​തു​മാ​ണ്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളേ​യും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സ്വാ​ഗ​തം ചെ​യ്യു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് വി​ജി​ല​ന്‍​സ് ആ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. ആ ​റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച സ്‌​പെ​ഷ്യ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ടീം ​ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

ദേ​വ​സ്വം വി​ജി​ല​ന്‍​സി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​വ്വീ​സി​ല്‍ ഉ​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ഇ​തി​ന​കം ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ടി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സ്വ​ന്തം നി​ല​യി​ല്‍ പ​രാ​തി​യും ന​ല്‍​കി.

Kerala

തി​രു​വി​താ​കൂ​ർ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താ​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് ജീ​വ​ന​ക്കാ​ര​ൻ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. ത​കി​ൽ വി​ദ്വാ​ൻ മ​ധു​വാ​ണ് കൈ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് സി​ഐ​ടി​യു യൂ​ണി​യ​ന്‍ എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഉ​ള്ളൂ​ര്‍ ഗ്രൂ​പ്പ് സെ​ക്ര​ട്ട​റി​യാ​ണ് മ​ധു.

സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ളെ തി​രി​ച്ചെ​ടു​ത്ത​ത്.

ഉ​ള്ളൂ​ര്‍ ഗ്രൂ​പ്പി​ല്‍ ത​ന്നെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ധു കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. പു​ന​ര്‍ നി​യ​മ​ന​ത്തി​ന് ത​ട​സം നി​ല്‍​ക്കു​ന്ന​ത് ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ പി ​എ ആ​ണെ​ന്നാ​യി​രു​ന്നു മ​ധു​വി​ന്‍റെ ആ​രോ​പ​ണം.

ഗു​ളി​ക​ക​ൾ ക​ഴി​ച്ച് വ​ന്ന ശേ​ഷ​മാ​യി​രു​ന്നു മ​ധു കൈ ​ഞ​ര​മ്പ് മു​റി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Up